قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ وَكَفَرۡتُم بِهِۦ وَشَهِدَ شَاهِدٞ مِّنۢ بَنِيٓ إِسۡرَـٰٓءِيلَ عَلَىٰ مِثۡلِهِۦ فَـَٔامَنَ وَٱسۡتَكۡبَرۡتُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചോ? ഇതു ദൈവത്തില്‍നിന്നുള്ളതു തന്നെ ആവുകയും എന്നിട്ട് നിങ്ങളതിനെ നിഷേധിക്കുകയുമാണെങ്കിലോ? ഇങ്ങനെ ഒന്നിന് ഇസ്രായേല്‍ മക്കളിലെ ഒരു സാക്ഷി തെളിവു നല്‍കിയിട്ടുണ്ട്. അങ്ങനെ അയാള്‍ വിശ്വസിച്ചു. നിങ്ങളോ ഗര്‍വ് നടിച്ചു. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ لَوۡ كَانَ خَيۡرٗا مَّا سَبَقُونَآ إِلَيۡهِۚ وَإِذۡ لَمۡ يَهۡتَدُواْ بِهِۦ فَسَيَقُولُونَ هَٰذَآ إِفۡكٞ قَدِيمٞ
സത്യവിശ്വാസികളോട് സത്യനിഷേധികള്‍ പറഞ്ഞു: "ഈ ഖുര്‍ആന്‍ നല്ലതായിരുന്നെങ്കില്‍ ഇതിലിവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല." ഇതുവഴി അവര്‍ നേര്‍വഴിയിലാകാത്തതിനാല്‍ അവര്‍ പറയും: "ഇതൊരു പഴഞ്ചന്‍ കെട്ടുകഥതന്നെ!"
وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةٗۚ وَهَٰذَا كِتَٰبٞ مُّصَدِّقٞ لِّسَانًا عَرَبِيّٗا لِّيُنذِرَ ٱلَّذِينَ ظَلَمُواْ وَبُشۡرَىٰ لِلۡمُحۡسِنِينَ
ഒരു മാതൃകയും അനുഗ്രഹവുമെന്ന നിലയില്‍ മൂസായുടെ വേദം ഇതിനു മുമ്പേയുള്ളതാണല്ലോ. അതിനെ സത്യപ്പെടുത്തുന്ന അറബി ഭാഷയിലുള്ള വേദപുസ്തകമാണിത്. അക്രമികളെ താക്കീത് ചെയ്യാന്‍. സദ്വൃത്തരെ സുവാര്‍ത്ത അറിയിക്കാനും.
إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ
ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല.