وَإِذۡ صَرَفۡنَآ إِلَيۡكَ نَفَرٗا مِّنَ ٱلۡجِنِّ يَسۡتَمِعُونَ ٱلۡقُرۡءَانَ فَلَمَّا حَضَرُوهُ قَالُوٓاْ أَنصِتُواْۖ فَلَمَّا قُضِيَ وَلَّوۡاْ إِلَىٰ قَوۡمِهِم مُّنذِرِينَ
ജിന്നുകളില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ കേട്ടു മനസ്സിലാക്കാനായി നിന്നിലേക്ക് തിരിച്ചുവിട്ടത് ഓര്‍ക്കുക. അങ്ങനെ അതിന് ഹാജറായപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: "നിശ്ശബ്ദത പാലിക്കുക." പിന്നെ അതില്‍നിന്ന് വിരമിച്ചപ്പോള്‍ അവര്‍ സ്വന്തം ജനത്തിലേക്ക് മുന്നറിയിപ്പുകാരായി തിരിച്ചുപോയി.
قَالُواْ يَٰقَوۡمَنَآ إِنَّا سَمِعۡنَا كِتَٰبًا أُنزِلَ مِنۢ بَعۡدِ مُوسَىٰ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ يَهۡدِيٓ إِلَى ٱلۡحَقِّ وَإِلَىٰ طَرِيقٖ مُّسۡتَقِيمٖ
അവര്‍ അറിയിച്ചു: "ഞങ്ങളുടെ സമുദായമേ, ഞങ്ങള്‍ ഒരു വേദഗ്രന്ഥം കേട്ടു. അത് മൂസാക്കുശേഷം അവതീര്‍ണമായതാണ്. മുമ്പുണ്ടായിരുന്ന വേദങ്ങളെ ശരിവെക്കുന്നതും. അത് സത്യത്തിലേക്ക് വഴിനയിക്കുന്നു. നേര്‍വഴിയിലേക്കും.
يَٰقَوۡمَنَآ أَجِيبُواْ دَاعِيَ ٱللَّهِ وَءَامِنُواْ بِهِۦ يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُجِرۡكُم مِّنۡ عَذَابٍ أَلِيمٖ
"ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്നവന് ഉത്തരമേകുക. അദ്ദേഹത്തില്‍ വിശ്വസിക്കുക. എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരും. നോവേറും ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കും."
وَمَن لَّا يُجِبۡ دَاعِيَ ٱللَّهِ فَلَيۡسَ بِمُعۡجِزٖ فِي ٱلۡأَرۡضِ وَلَيۡسَ لَهُۥ مِن دُونِهِۦٓ أَوۡلِيَآءُۚ أُوْلَـٰٓئِكَ فِي ضَلَٰلٖ مُّبِينٍ
അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന് ആരെങ്കിലും ഉത്തരം നല്‍കുന്നില്ലെങ്കിലോ, അവന് ഈ ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനൊന്നുമാവില്ല. അല്ലാഹുവല്ലാതെ അവന് രക്ഷകരായി ആരുമില്ല. അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ.