فِي سَمُومٖ وَحَمِيمٖ
അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും!
وَظِلّٖ مِّن يَحۡمُومٖ
കരിമ്പുകയുടെ ഇരുണ്ട നിഴലിലും.
لَّا بَارِدٖ وَلَا كَرِيمٍ
അത് തണുപ്പോ സുഖമോ നല്‍കുകയില്ല.
إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ
കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു.
وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ
കൊടും പാപങ്ങളില്‍ ആണ്ടു പൂണ്ടവരും.
وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ
അവര്‍ ചോദിക്കാറുണ്ടായിരുന്നു; "ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
أَوَءَابَآؤُنَا ٱلۡأَوَّلُونَ
ഞങ്ങളുടെ പൂര്‍വ പിതാക്കളും?”
قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ
പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും.
لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٖ مَّعۡلُومٖ
ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുക തന്നെ ചെയ്യും.