وَإِذَا ٱلۡجَحِيمُ سُعِّرَتۡ
നരകത്തീ ആളിക്കത്തുമ്പോള്‍.
وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ
സ്വര്‍ഗം അരികെ കൊണ്ടുവരുമ്പോള്‍.
عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ
അന്ന് ഓരോരുത്തനും താന്‍ എന്തുമായാണ് എത്തിയതെന്നറിയും.
فَلَآ أُقۡسِمُ بِٱلۡخُنَّسِ
പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി.
ٱلۡجَوَارِ ٱلۡكُنَّسِ
അവ മുന്നോട്ടു സഞ്ചരിക്കുന്നവയും പിന്നീട് അപ്രത്യക്ഷമാകുന്നവയുമത്രെ.
وَٱلَّيۡلِ إِذَا عَسۡعَسَ
വിടപറയുന്ന രാവ് സാക്ഷി.
وَٱلصُّبۡحِ إِذَا تَنَفَّسَ
വിടര്‍ന്നുവരുന്ന പ്രഭാതം സാക്ഷി.
إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ
ഉറപ്പായും ഇത് ആദരണീയനായ ഒരു ദൂതന്റെ വചനം തന്നെ.
ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ
പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.
مُّطَاعٖ ثَمَّ أَمِينٖ
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്.
وَمَا صَاحِبُكُم بِمَجۡنُونٖ
നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല.