قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ نَحۡنُ ٱلۡمُلۡقِينَ
മായാജാലക്കാര്‍ പറഞ്ഞു: "മൂസാ, ഒന്നുകില്‍ നീ ആദ്യം വടിയെറിയുക. അല്ലെങ്കില്‍ ഞങ്ങളെറിയാം.”
قَالَ أَلۡقُواْۖ فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٖ
മൂസാ പറഞ്ഞു: "നിങ്ങള്‍ തന്നെ എറിഞ്ഞുകൊള്ളുക.” അവര്‍ വടിയെറിഞ്ഞു. അവര്‍ ആളുകളുടെ കണ്ണുകളെ മാരണം ചെയ്യുകയും അവരില്‍ ഭീതിയുണര്‍ത്തുകയും ചെയ്തു. ഗംഭീരമായ മായാജാലമാണ് അവര്‍ കാണിച്ചത്.
۞وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ
മൂസായോട് നാം നിര്‍ദേശിച്ചു: "നീ നിന്റെ വടിയെറിയുക.” അതൊരു പാമ്പായി അവരുടെ മായാജാലത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങി.
فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ
അങ്ങനെ സത്യം സ്ഥാപിതമായി. അവര്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം പാഴാവുകയും ചെയ്തു.
فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ
അവ്വിധം അവിടെ വെച്ചവര്‍ പരാജിതരായി. നന്നെ നിന്ദ്യരായിത്തീരുകയും ചെയ്തു.
وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ
അതോടെ ആ മായാജാലക്കാര്‍ സാഷ്ടാംഗംചെയ്തു വീണു.
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ
അവര്‍ പറഞ്ഞു: "ഞങ്ങളിതാ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു.