إِذۡ يُرِيكَهُمُ ٱللَّهُ فِي مَنَامِكَ قَلِيلٗاۖ وَلَوۡ أَرَىٰكَهُمۡ كَثِيرٗا لَّفَشِلۡتُمۡ وَلَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَلَٰكِنَّ ٱللَّهَ سَلَّمَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
അല്ലാഹു സ്വപ്നത്തിലൂടെ അവരെ വളരെ കുറച്ചുപേര്‍ മാത്രമായി നിനക്ക് കാണിച്ചുതന്ന സന്ദര്ഭംസ. നിനക്ക് അവരെ എണ്ണക്കൂടുതലുള്ളതായി കാണിച്ചു തന്നിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്ക്ക്പ ധൈര്യക്ഷയമുണ്ടാകുമായിരുന്നു. യുദ്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു രക്ഷിച്ചു. തീര്ച്ചതയായും മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാണ് അവന്‍.
وَإِذۡ يُرِيكُمُوهُمۡ إِذِ ٱلۡتَقَيۡتُمۡ فِيٓ أَعۡيُنِكُمۡ قَلِيلٗا وَيُقَلِّلُكُمۡ فِيٓ أَعۡيُنِهِمۡ لِيَقۡضِيَ ٱللَّهُ أَمۡرٗا كَانَ مَفۡعُولٗاۗ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ
നിങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ നിങ്ങളുടെ കണ്ണില്‍ അവരെ കുറച്ചു കാണിച്ചതും അവരുടെ കണ്ണില്‍ നിങ്ങളെ കുറച്ചു കാണിച്ചതും ഓര്ക്കുപക. സംഭവിക്കേണ്ട കാര്യം നടപ്പാക്കാന്‍ അല്ലാഹു പ്രയോഗിച്ച തന്ത്രമായിരുന്നു അത്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا لَقِيتُمۡ فِئَةٗ فَٱثۡبُتُواْ وَٱذۡكُرُواْ ٱللَّهَ كَثِيرٗا لَّعَلَّكُمۡ تُفۡلِحُونَ
വിശ്വസിച്ചവരേ, നിങ്ങള്‍ ശത്രു സംഘവുമായി സന്ധിച്ചാല്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ദൈവത്തെ ധാരാളമായി സ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.
وَأَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَنَٰزَعُواْ فَتَفۡشَلُواْ وَتَذۡهَبَ رِيحُكُمۡۖ وَٱصۡبِرُوٓاْۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ
അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്ബംലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.