لَقَدِ ٱبۡتَغَوُاْ ٱلۡفِتۡنَةَ مِن قَبۡلُ وَقَلَّبُواْ لَكَ ٱلۡأُمُورَ حَتَّىٰ جَآءَ ٱلۡحَقُّ وَظَهَرَ أَمۡرُ ٱللَّهِ وَهُمۡ كَٰرِهُونَ
ഇതിനു മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിനക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. എന്നിട്ടും അവര്ക്ക്ത അനിഷ്ടകരമായിരിക്കെത്തന്നെ സത്യം വന്നെത്തി. അല്ലാഹുവിന്റെ വിധി പുലരുകയും ചെയ്തു.
وَمِنۡهُم مَّن يَقُولُ ٱئۡذَن لِّي وَلَا تَفۡتِنِّيٓۚ أَلَا فِي ٱلۡفِتۡنَةِ سَقَطُواْۗ وَإِنَّ جَهَنَّمَ لَمُحِيطَةُۢ بِٱلۡكَٰفِرِينَ
അവരില്‍ ഇങ്ങനെ പറയുന്നവരുണ്ട്: "എനിക്ക് ഇളവ് അനുവദിച്ചാലും. എന്നെ കുഴപ്പത്തില്‍ പെടുത്താതിരുന്നാലും.” അറിയുക: കുഴപ്പത്തില്‍ തന്നെയാണ് അവര്‍ വീണിരിക്കുന്നത്. തീര്ച്ച യായും നരകം സത്യനിഷേധികളെ വലയം ചെയ്യും.
إِن تُصِبۡكَ حَسَنَةٞ تَسُؤۡهُمۡۖ وَإِن تُصِبۡكَ مُصِيبَةٞ يَقُولُواْ قَدۡ أَخَذۡنَآ أَمۡرَنَا مِن قَبۡلُ وَيَتَوَلَّواْ وَّهُمۡ فَرِحُونَ
നിനക്കു വല്ല നേട്ടവും കിട്ടിയാല്‍ അതവരെ ദുഃഖിതരാക്കും. നിനക്കു വല്ല വിപത്തും വന്നാല്‍, അവര്‍ പറയും: "ഞങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ കാര്യം കൈക്കലാക്കിയിരിക്കുന്നു.” അങ്ങനെ ആഹ്ളാദത്തോടെ അവര്‍ പിന്തിരിഞ്ഞുപോവുകയും ചെയ്യും.
قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوۡلَىٰنَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
പറയുക: അല്ലാഹു ഞങ്ങള്ക്ക്ര വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്പ്പി ച്ചുകൊള്ളട്ടെ.