ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ بَعۡضُهُم مِّنۢ بَعۡضٖۚ يَأۡمُرُونَ بِٱلۡمُنكَرِ وَيَنۡهَوۡنَ عَنِ ٱلۡمَعۡرُوفِ وَيَقۡبِضُونَ أَيۡدِيَهُمۡۚ نَسُواْ ٱللَّهَ فَنَسِيَهُمۡۚ إِنَّ ٱلۡمُنَٰفِقِينَ هُمُ ٱلۡفَٰسِقُونَ
കപടവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഒരേ തരക്കാര്‍ തന്നെ. അവര്‍ തിന്മ കല്പിപക്കുന്നു. നന്മ വിലക്കുന്നു. അവര്‍ ധനം നല്ല മാര്ഗശത്തില്‍ ചെലവഴിക്കാതെ തങ്ങളുടെ കൈകള്‍ മുറുക്കിപ്പിടിക്കുന്നു. അവര്‍ അല്ലാഹുവെ മറന്നു. അതിനാല്‍ അവന്‍ അവരെയും മറന്നു. സംശയമില്ല; കപടവിശ്വാസികള്‍ അധാര്മിലകര്‍ തന്നെ.
وَعَدَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡكُفَّارَ نَارَ جَهَنَّمَ خَٰلِدِينَ فِيهَاۚ هِيَ حَسۡبُهُمۡۚ وَلَعَنَهُمُ ٱللَّهُۖ وَلَهُمۡ عَذَابٞ مُّقِيمٞ
കപടവിശ്വാസികളായ സ്ത്രീ പുരുഷന്മാര്ക്കുംക സത്യനിഷേധികള്ക്കും അല്ലാഹു നരകത്തീ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്ക്കനതുമതി. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്ക്ക് നിത്യമായ ശിക്ഷയുണ്ട്.
كَٱلَّذِينَ مِن قَبۡلِكُمۡ كَانُوٓاْ أَشَدَّ مِنكُمۡ قُوَّةٗ وَأَكۡثَرَ أَمۡوَٰلٗا وَأَوۡلَٰدٗا فَٱسۡتَمۡتَعُواْ بِخَلَٰقِهِمۡ فَٱسۡتَمۡتَعۡتُم بِخَلَٰقِكُمۡ كَمَا ٱسۡتَمۡتَعَ ٱلَّذِينَ مِن قَبۡلِكُم بِخَلَٰقِهِمۡ وَخُضۡتُمۡ كَٱلَّذِي خَاضُوٓاْۚ أُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ وَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ
നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെയാണ് നിങ്ങളും. എന്നാല്‍ അവര്‍ നിങ്ങളേക്കാള്‍ കരുത്തന്മാരായിരുന്നു. കൂടുതല്‍ മുതലും മക്കളുമുള്ളവരും. അങ്ങനെ തങ്ങളുടെ വിഹിതംകൊണ്ട് തന്നെ അവര്‍ സുഖമാസ്വദിച്ചു. നിങ്ങളുടെ മുന്ഗാ്മികള്‍ തങ്ങളുടെ വിഹിതംകൊണ്ട് സുഖമാസ്വദിച്ചപോലെ ഇപ്പോള്‍ നിങ്ങളും നിങ്ങളുടെ വിഹിതമുപയോഗിച്ച് സുഖിച്ചു. അവര്‍ അധര്മളങ്ങളില്‍ ആണ്ടിറങ്ങിയപോലെ നിങ്ങളും ആണ്ടിറങ്ങി. ഇഹത്തിലും പരത്തിലും അവരുടെ പ്രവര്ത്തിനങ്ങളൊക്കെയും പാഴായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.