فَلَمَّآ ءَاتَىٰهُم مِّن فَضۡلِهِۦ بَخِلُواْ بِهِۦ وَتَوَلَّواْ وَّهُم مُّعۡرِضُونَ
അങ്ങനെ അല്ലാഹു അവര്ക്ക്് തന്റെ ഔദാര്യത്താല്‍ സമ്പത്ത് നല്കിയ. എന്നാല്‍ അവരതില്‍ പിശുക്കു കാണിക്കുകയും പ്രതിജ്ഞ പാലിക്കാതെ പിന്മാറുകയുമാണുണ്ടായത്.
فَأَعۡقَبَهُمۡ نِفَاقٗا فِي قُلُوبِهِمۡ إِلَىٰ يَوۡمِ يَلۡقَوۡنَهُۥ بِمَآ أَخۡلَفُواْ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُواْ يَكۡذِبُونَ
അതേ തുടര്ന്ന് അല്ലാഹു അവരുടെ മനസ്സുകളില്‍ കപടത കുടിയിരുത്തി. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെയും അതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവോട് അവര്‍ ചെയ്ത പ്രതിജ്ഞ ലംഘിച്ചതിനാലും അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാലുമാണിത്.
أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ سِرَّهُمۡ وَنَجۡوَىٰهُمۡ وَأَنَّ ٱللَّهَ عَلَّـٰمُ ٱلۡغُيُوبِ
അവരുടെ രഹസ്യവും ഗൂഢാലോചനകളുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ? തീര്ച്ചരയായും അഭൌതിക കാര്യങ്ങള്‍ അറിയുന്നവനാണ് അല്ലാഹുവെന്നും?
ٱلَّذِينَ يَلۡمِزُونَ ٱلۡمُطَّوِّعِينَ مِنَ ٱلۡمُؤۡمِنِينَ فِي ٱلصَّدَقَٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهۡدَهُمۡ فَيَسۡخَرُونَ مِنۡهُمۡ سَخِرَ ٱللَّهُ مِنۡهُمۡ وَلَهُمۡ عَذَابٌ أَلِيمٌ
സ്വമനസ്സാലെ ദാനധര്മവങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം അധ്വാനമല്ലാതൊന്നും ദൈവമാര്ഗ്ത്തിലര്പ്പി ക്കാനില്ലാത്തവരെയും പഴിപറയുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. അവര്ക്ക് നോവേറിയ ശിക്ഷയുമുണ്ട്.