يَحۡلِفُونَ لَكُمۡ لِتَرۡضَوۡاْ عَنۡهُمۡۖ فَإِن تَرۡضَوۡاْ عَنۡهُمۡ فَإِنَّ ٱللَّهَ لَا يَرۡضَىٰ عَنِ ٱلۡقَوۡمِ ٱلۡفَٰسِقِينَ
നിങ്ങള്‍ അവരെ സംബന്ധിച്ച് സംതൃപ്തരാകാനാണ് അവര്‍ നിങ്ങളോട് അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നത്. അഥവാ, നിങ്ങളവരെ തൃപ്തിപ്പെട്ടാലും അല്ലാഹു അധാര്മിണകരായ ജനത്തെ തൃപ്തിപ്പെടുകയില്ല.
ٱلۡأَعۡرَابُ أَشَدُّ كُفۡرٗا وَنِفَاقٗا وَأَجۡدَرُ أَلَّا يَعۡلَمُواْ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ
ഗ്രാമീണ അറബികള്‍ കടുത്ത സത്യനിഷേധവും കാപട്യവുമുള്ളവരത്രേ. അല്ലാഹു തന്റെ ദൂതന്ന് ഇറക്കിക്കൊടുത്ത നിയമപരിധികള്‍ അറിയാതിരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതും അവര്ക്കായണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
وَمِنَ ٱلۡأَعۡرَابِ مَن يَتَّخِذُ مَا يُنفِقُ مَغۡرَمٗا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۗ وَٱللَّهُ سَمِيعٌ عَلِيمٞ
ധനം ചെലവഴിക്കുന്നത് നഷ്ടമായി കാണുന്നവരും നിങ്ങളെ കാലവിപത്ത് ബാധിക്കുന്നത് കാത്തിരിക്കുന്നവരും ആ ഗ്രാമീണ അറബികളിലുണ്ട്. എന്നാല്‍ കാലക്കേട് പിടികൂടാന്‍ പോകുന്നത് അവരെത്തന്നെയാണ്. അല്ലാഹു എല്ലാം കേള്ക്കു ന്നവനും അറിയുന്നവനുമാണ്.
وَمِنَ ٱلۡأَعۡرَابِ مَن يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِۚ أَلَآ إِنَّهَا قُرۡبَةٞ لَّهُمۡۚ سَيُدۡخِلُهُمُ ٱللَّهُ فِي رَحۡمَتِهِۦٓۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ
ഗ്രാമീണ അറബികളില്‍ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമുണ്ട്. അവര്‍ തങ്ങള്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും പ്രവാചകന്റെ പ്രാര്ഥതന ലഭിക്കാനുമുള്ള മാര്ഗകമായി കാണുന്നു. അറിയുക: തീര്ച്ചലയായും അതവര്ക്ക്ത ദൈവസാമീപ്യം സമ്മാനിക്കും. അല്ലാഹു അവരെ തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.