ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّهُۥ يُحۡيِ ٱلۡمَوۡتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
അല്ലാഹു തന്നെയാണ് പരമ സത്യമെന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. എല്ലാ കാര്യത്തിനും കഴിവുറ്റവനാണവന്‍.
وَأَنَّ ٱلسَّاعَةَ ءَاتِيَةٞ لَّا رَيۡبَ فِيهَا وَأَنَّ ٱللَّهَ يَبۡعَثُ مَن فِي ٱلۡقُبُورِ
അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും; അതില്‍ സംശയം വേണ്ട. കുഴിമാടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകതന്നെ ചെയ്യും.
وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ
എന്തെങ്കിലും അറിവോ വഴികാട്ടിയോ വെളിച്ചം നല്‍കുന്ന വേദപുസ്തകമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്.
ثَانِيَ عِطۡفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِۖ لَهُۥ فِي ٱلدُّنۡيَا خِزۡيٞۖ وَنُذِيقُهُۥ يَوۡمَ ٱلۡقِيَٰمَةِ عَذَابَ ٱلۡحَرِيقِ
പിരടി ചെരിച്ച് ഹുങ്കുകാട്ടുന്നവനാണവന്‍.അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ആളുകളെ തെറ്റിക്കാനാണ് അവനിങ്ങനെ ചെയ്യുന്നത്. ഉറപ്പായും അവന് ഇഹലോകത്ത് നിന്ദ്യതയാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാമവനെ ചുട്ടെരിക്കുന്ന ശിക്ഷ ആസ്വദിപ്പിക്കും.
ذَٰلِكَ بِمَا قَدَّمَتۡ يَدَاكَ وَأَنَّ ٱللَّهَ لَيۡسَ بِظَلَّـٰمٖ لِّلۡعَبِيدِ
നിന്റെ കൈകള്‍ നേരത്തെ നേടിവെച്ചതിന്റെ ഫലമാണിത്. അല്ലാഹു തന്റെ ദാസന്മാരോട് അനീതി കാട്ടുന്നവനല്ല.