وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗا فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ وَٱرۡجُواْ ٱلۡيَوۡمَ ٱلۡأٓخِرَ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ
മദ്യനിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ അയച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അന്ത്യദിനത്തെ പ്രതീക്ഷിക്കുക. നാട്ടില്‍ നാശകാരികളായി കുഴപ്പമുണ്ടാക്കരുത്."
فَكَذَّبُوهُ فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ
അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ ഒരു ഭീകരപ്രകമ്പനം അവരെ പിടികൂടി. അതോടെ അവര്‍ തങ്ങളുടെ വീടുകളില്‍ വീണടിഞ്ഞവരായി.
وَعَادٗا وَثَمُودَاْ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمۡۖ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ وَكَانُواْ مُسۡتَبۡصِرِينَ
ആദ്, സമൂദ് സമൂഹങ്ങളെയും നാം നശിപ്പിച്ചു. അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ടാകുമല്ലോ. അവരുടെ പ്രവര്‍ത്തനങ്ങളെ പിശാച് അവര്‍ക്ക് ഏറെ ചേതോഹരങ്ങളായി തോന്നിപ്പിച്ചു. സത്യമാര്‍ഗത്തില്‍ നിന്ന് പിശാച് അവരെ തടയുകയും ചെയ്തു. സത്യത്തിലവര്‍ ഉള്‍ക്കാഴ്ചയുള്ളവരായിരുന്നു.
وَقَٰرُونَ وَفِرۡعَوۡنَ وَهَٰمَٰنَۖ وَلَقَدۡ جَآءَهُم مُّوسَىٰ بِٱلۡبَيِّنَٰتِ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ وَمَا كَانُواْ سَٰبِقِينَ
ഖാറൂനെയും ഫറവോനെയും ഹാമാനെയും നാം നശിപ്പിച്ചു. വ്യക്തമായ തെളിവുകളുമായി മൂസ അവരുടെ അടുത്തു ചെന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ ഭൂമിയില്‍ അവര്‍ അഹങ്കരിച്ചു. എന്നാല്‍ അവര്‍ക്ക് നമ്മെ മറികടക്കാന്‍ കഴിയുമായിരുന്നില്ല.