ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്‌.(15) നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ദ്ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക
____________________
15) സതൃനിഷേധികളും, അളവുതൂക്കങ്ങളില്‍ കമ്മിവരുത്തുന്നവരുമായിരുന്നു ആ ജനത. ശുഐബ് നബി (അ) സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ പോകുന്നവരെ വഴിയില്‍ തടയാനാണ് അവര്‍ ഒരുമ്പെട്ടത്. സത്യദീനിനെ അഥവാ അല്ലാഹുവിന്റെ മാര്‍ഗത്തെ വക്രവും വികലവുമാക്കി ചിത്രീകരിക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു


الصفحة التالية
Icon