ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി. ശുഐബിനെ നിഷേധിച്ചു തള്ളിയവര്‍ തന്നെയായിരുന്നു നഷ്ടക്കാര്‍.(16)
____________________
16) ശുഐബ്‌നബി(അ)യെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ അങ്ങനെ ഈ ദുനിയാവില്‍ നിന്ന് തന്നെ പുറംതള്ളപ്പെട്ടു. അവരുടെ വസതികളും കൃഷിയിടങ്ങളുമടക്കം ജനവാസത്തിന്റെ അടയാളങ്ങളൊക്കെ നാമാവശേഷമായി. ശുഐബ്‌നബി(അ)യെ പിന്‍പറ്റുന്നവരൊക്കെ നഷ്ടക്കാരായിരിക്കുമെന്ന് വീമ്പിളക്കിയവര്‍ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടവരായിത്തീര്‍ന്നു.