പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്.(18) അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി
____________________
18) 'ദുരിതവും സൗഭാഗ്യവുമൊക്കെ ഞങ്ങളുടെ മുന്‍തലമുറകളിലും മാറി മാറി വന്നിട്ടുണ്ട്, അതൊക്കെ ലോകത്ത് സ്വാഭാവികമാണ് അതൊന്നും അല്ലാഹുവിന്റെ പരീക്ഷണമായി ഞങ്ങള്‍ കരുതുന്നില്ല' -ഇതായിരുന്നു അവരുടെ നിലപാട്.