അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ(20)
____________________
20) ഫിര്‍ഔന്‍ (ഫറോവ) കോപ്റ്റിക് വംശജനായിരുന്നു. കോപ്റ്റുകളായിരുന്നു ഈജിപ്തിലെ അധികാരിവര്‍ഗം. ഇസ്‌റാഈല്യരെ അവര്‍ അടിമകളായി വെച്ച് ദുര്‍വഹമായ ജോലികള്‍ ചെയ്യിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇതിനെപ്പറ്റി വിശുദ്ധഖുര്‍ആന്‍ പല സ്ഥലത്തും പ്രതിപാദിക്കുന്നുണ്ട്. ഈജിപ്തുകാരെ മൊത്തത്തില്‍ സത്യമതത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം ഇസ്‌റാഈല്യരെ മോചിപ്പിച്ച് സത്യവിശ്വാസവും സ്വാതന്ത്ര്യബോധവുമുള്ള ഒരു ജനതയായി വളര്‍ത്തിയെടുക്കുക എന്നതും മൂസാനബി(അ)യുടെ ദൗത്യത്തിന്റെ പ്രധാന ഭാഗമായിരുന്നു.


الصفحة التالية
Icon