എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്‌.(22) ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു.(23) പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല
____________________
22) നല്ല വിളയും സമൃദ്ധിയും കൈവന്നാല്‍ അവര്‍ പറയും ഇത് നമ്മുടെ അദ്ധ്വാനത്തിന്റെ മികവു കൊണ്ടും ഭൂമിയുടെ ഫലപുഷ്ടി കൊണ്ടുമാണെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം എന്ന വാക്കു പോലും അവര്‍ക്ക് അസ്വീകാര്യമായിരുന്നു
23) ശകുനപ്പിഴയെപ്പറ്റി ജനങ്ങള്‍ക്കുളള മിഥ്യാധാരണയെ ഖുര്‍ആന്‍ തള്ളിക്കളയുകയും, നേട്ടവും കോട്ടവും ഒരുപോലെ അല്ലാഹുവിന്റെ വിധിയനുസരിച്ച് സംഭവിക്കുന്നതാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.


الصفحة التالية
Icon