ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി.) എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം.(24) അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു
____________________
24) ഒരു പ്രവാചകന്റെ ശിക്ഷണത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ പോലും ബഹുദൈവാരാധനക്കുളള പൈശാചിക പ്രലോഭനം എത്ര തീവ്രമാണെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു


الصفحة التالية
Icon