അവരുടെ (ഇസ്രായീല്യരുടെ) മേല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അവര്‍ക്കു ഹീനമായ ശിക്ഷ ഏല്‍പിച്ച് കൊണ്ടിരിക്കുന്നവരെ നിന്‍റെ രക്ഷിതാവ് നിയോഗിക്കുക തന്നെ ചെയ്യുമെന്ന് അവന്‍ പ്രഖ്യാപിച്ച സന്ദര്‍ഭവും ഓര്‍ക്കുക.(32) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്‌. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ
____________________
32) ധിക്കാരവും ക്രൂരകൃത്യങ്ങളൂം ഗൂഢാലോചനകളും ഒഴിവാക്കി സമാധാന ജീവിതം നയിക്കുന്ന ശീലം മിക്കപ്പോഴും യഹൂദര്‍ക്ക് ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ മറ്റു സമൂഹങ്ങളുടെ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവര്‍ പലപ്പോഴും ഇരയായിക്കൊണ്ടിരുന്നിട്ടുണ്ട്.


الصفحة التالية
Icon