വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെ ത്തന്നെ നിന്‍റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്‍റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്(2)
____________________
2) ബദ്‌റിലേക്ക് നബി(സ) പുറപ്പെട്ടപ്പോഴും അത് ഇഷ്ടപ്പെടാത്തവരുണ്ടായിരുന്നു. ഒന്നുകില്‍ ഖുറൈശികളുടെ കച്ചവടസംഘത്തെ (അഥവാ ആയുധബലമില്ലാത്ത സംഘത്തെ) കീഴടക്കാന്‍ കഴിഞ്ഞേക്കും. അല്ലെങ്കില്‍ ഖുറൈശികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരും എന്നായിരുന്നു നബി(സ) മുഖേന അല്ലാഹു അവരെ അറിയിച്ചിരുന്നത്. യുദ്ധത്തിന് പോകുന്ന കാര്യത്തില്‍ ചിലര്‍ക്ക് കടുത്ത മനപ്രയാസം ഉണ്ടായിരുന്നു. കച്ചവടച്ചരക്കുകള്‍ പിടിച്ചെടുക്കാന്‍ കഴിയണമെന്നും, ഖുറൈശി സൈന്യവുമായി ഏറ്റുമുട്ടാന്‍ ഇടവരരുതെന്നുമായിരുന്നു അവരുടെ മോഹം. എന്നാല്‍ അല്ലാഹു വിധിച്ചത് നിര്‍ണായകമായ ബദ്ര്‍ യുദ്ധം നടക്കണമെന്ന് തന്നെയായിരുന്നു. അല്ലാഹു അസത്യത്തിനെതിരില്‍ സത്യത്തെ തെളിയിച്ചു കാണിച്ചു.