എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്. (നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്.(5) തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
____________________
5) മുസ്‌ലിംകളുടെ കഴിവു കൊണ്ടല്ല വളരെയധികം ശത്രുക്കളെ വകവരുത്താന്‍ അവര്‍ക്ക് കഴിഞ്ഞത്. മലക്കുകളെ അയച്ചും ആത്മധൈര്യം നല്‍കിയും അല്ലാഹു സഹായിച്ചതു കൊണ്ടു മാത്രമാണ്. നബി(സ) ഒരു പിടി മണ്ണു വാരിയെറിഞ്ഞപ്പോള്‍ സത്യനിഷേധികള്‍ പിന്മാറാന്‍ തുടങ്ങിയതും നബി(സ) യുടെ കഴിവുകൊണ്ടല്ല. അല്ലാഹുവിന്റെ പ്രത്യേക സഹായംകൊണ്ടു മാത്രമാണ്. അല്ലാഹുവിന്റെ ഏതു സഹായത്തിനും ഒരു ഉപാധിയുണ്ട്. മുസ്‌ലിംകള്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കണം. അവര്‍ അച്ചടക്കലംഘനം നടത്തിയാല്‍ അല്ലാഹു അവന്റെ സഹായം പിന്‍വലിക്കും. അതാണ് ഉഹ്ദിലെ പരാജയത്തിന്റെ കാരണം.