നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍.(13) അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു
____________________
13) യുദ്ധത്തില്‍ നേടിയ സ്വത്തിന്റെ അഞ്ചില്‍ നാലു ഭാഗവും പടയാളികള്‍ക്ക് വീതിച്ചു കൊടുക്കേണ്ടതാണ്. ബാക്കിയുള്ള അഞ്ചിലൊന്ന് വീണ്ടും അഞ്ചായി ഭാഗിക്കണം. അതില്‍ ഒരു ഭാഗം അല്ലാഹുവിനും റസൂലിനും; അഥവാ മതപരമായ ആവശ്യങ്ങള്‍ക്ക്. രണ്ട്, നബി(സ)യുടെ കുടുംബത്തിന് അഥവാ ബനൂഹാശിം, ബനൂമുത്തലിബ് കുടുംബങ്ങളില്‍ പെട്ടവര്‍ക്ക്. (ഈ രണ്ടു കുടുംബങ്ങള്‍ ഇസ്‌ലാമിനു വേണ്ടി വളരെയധികം ത്യാഗങ്ങള്‍ സഹിച്ചവരാണ്). മൂന്ന്, അനാഥകള്‍ക്ക്. നാല്, പാവപ്പെട്ടവര്‍ക്ക്. അഞ്ച്, വഴിപോക്കര്‍ക്ക്.
14) ബദ്ര്‍ ദിനത്തില്‍ അല്ലാഹു അവതരിപ്പിച്ച ദിവ്യസന്ദേശങ്ങള്‍- വിശിഷ്യാ യുദ്ധത്തില്‍ നേടിയ സ്വത്തിനെപ്പറ്റിയുള്ള നിര്‍ദേശങ്ങളാണ് വിവക്ഷ.