ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ഭാരം കുറച്ച് തന്നിരിക്കുന്നു. നിങ്ങളില്‍ ബലഹീനതയുണ്ടെന്ന് അവന്‍ അറിയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറുപേരുണ്ടായിരുന്നാല്‍ അവര്‍ക്ക് ഇരുനൂറ് പേരെ ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം രണ്ടായിരം പേരെ അവര്‍ക്കു ജയിച്ചടക്കാവുന്നതാണ്.(22) അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു
____________________
22) പത്തിരട്ടി വരുന്ന ശത്രു സൈന്യത്തിന്റെ മുമ്പില്‍ പോലും ഉറച്ചുനിന്നു പോരാടണമെന്നും പിന്മാറാന്‍ പാടില്ലെന്നുമായിരുന്നു മുസ്‌ലിംകള്‍ ദൃഢവിശ്വാസമുള്ള ന്യൂനപക്ഷമായിരുന്ന സമയത്ത് അല്ലാഹുവിന്റെ കല്‍പന. പിന്നീട് ഇരട്ടിയിലേറെ വരുന്ന ശത്രുസൈന്യത്തിന്റെ മുമ്പില്‍ ഉറച്ചുനിന്നു പൊരുതാന്‍ സാധിച്ചില്ലെങ്കിലും കുറ്റമില്ല എന്ന നിലക്ക് കല്‍പനയില്‍ ഇളവ് വന്നു. വിശ്വാസപരമായി വളരെ പ്രബലരല്ലാത്ത കുറേ പേരും കൂടിച്ചേര്‍ന്ന് മുസ്‌ലിംകളുടെ എണ്ണം കൂടിയ സന്ദര്‍ഭത്തിലാണ് ഈ ഇളവ് പ്രഖ്യാപിക്കപ്പെട്ടത്.