വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും,(27) അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും(28) തന്നെയാണ് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും
____________________
27) മദീനയില്‍ വന്നു ചേര്‍ന്ന മുഹാജിറുകളായ മുസ്‌ലിംകള്‍.
28) മദീനാ സ്വദേശികളായ മുസ്‌ലിംകള്‍. അന്‍സാര്‍ (സഹായികള്‍) എന്നാണ് ഇവര്‍ക്ക് പേര് നല്‍കപ്പെട്ടത്.