അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍(2) ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.(3) ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക.(4) തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
____________________
2) കരാര്‍ പ്രകാരമോ, മുകളില്‍ പരാമര്‍ശിച്ച വിളംബര പ്രകാരമോ ആക്രമണം ആരംഭിക്കാന്‍ പാടില്ലാത്ത കാലപരിധി കഴിഞ്ഞാല്‍ എന്നര്‍ത്ഥം. 'യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ കഴിഞ്ഞാല്‍' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം കല്‍പിച്ചിട്ടുള്ളത്.
3) മുസ്‌ലിംകളുമായി ശത്രുതയില്‍ വര്‍ത്തിക്കുന്നവരുടെ കാര്യമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളതെന്ന് ഇതിന് മുമ്പും പിമ്പുമുളള വചനങ്ങളില്‍ നിന്നും വ്യക്തമാണ്.
4) അവരുടെ സൈ്വര ജീവിതത്തിന് തടസ്സം സൃഷ്ടിക്കരുത് എന്നര്‍ത്ഥം.


الصفحة التالية
Icon