തീര്‍ത്ഥാടകന്ന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ?(7) അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല
____________________
7) മക്കയിലെ ബഹുദൈവാരാധകര്‍ തങ്ങളുടെ ഏറ്റവും വലിയ പുണ്യകര്‍മമായി എടുത്തുകാണിച്ചിരുന്ന കാര്യങ്ങളാണ് തീര്‍ഥാടകര്‍ക്ക് കുടിനീര്‍ കൊടുക്കുന്നതും, മസ്ജിദുല്‍ഹറാം പരിപാലിക്കുന്നതും. ഇവയുള്‍പ്പെടെയുളള ഏതു പുണ്യകര്‍മ്മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാകണമെങ്കില്‍ ശരിയായ വിശ്വാസവും ത്യാഗസന്നദ്ധതയും ഉണ്ടാവണം. ബഹുദൈവാരാധകര്‍ക്ക് ഇതു രണ്ടുമില്ല. ആ നിലയില്‍ അവരും സത്യവിശ്വാസികളും ഒരിക്കലും സമമാവുകയില്ല.


الصفحة التالية
Icon