തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും(9) (സഹായിച്ചു.) അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം
____________________
9) ഹിജ്‌റ എട്ടാം വര്‍ഷത്തിലാണ് ഹുനൈന്‍ യുദ്ധം നടന്നത്. മക്കാവിജയത്തില്‍ അരിശം കൊണ്ട ഏതാനും ഗോത്രങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ പടനീക്കം നടത്തുകയാണുണ്ടായത്. മുസ്‌ലിം സൈന്യത്തിന് ഗണ്യമായ സംഖ്യാബലമുണ്ടായിട്ടും യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ നബി(സ)യും ഏതാനും അടുത്ത അനുചരന്മാരും ഒഴിച്ച് ബാക്കിയുള്ളവര്‍ പിന്തിരിഞ്ഞോടി. എന്നാല്‍ ഏറെ താമസിയാതെ ഓടിപ്പോയവര്‍ പടക്കളത്തിലേക്ക് തിരിച്ചുവരികയും അല്ലാഹുവിന്റെ സഹായത്തോടെ പൊരുതി ജയിക്കുകയും ചെയ്തു.