അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവര്‍ക്ക് വിദൂരമായി തോന്നിയിരിക്കുന്നു.(16) ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവിന്നറിയാം
____________________
16) തബൂക്കിലേക്ക് യുദ്ധത്തിന് പുറപ്പെടാന്‍ കല്‍പനയുണ്ടായത് ക്ഷാമവും വരള്‍ച്ചയും മൂലം ജനങ്ങള്‍ വിഷമിക്കുമ്പോഴായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ വിദൂരമായ യുദ്ധമുഖത്തേക്ക് പോകാന്‍ മടിച്ചുനിന്ന കപടവിശ്വാസികളെപ്പറ്റിയാണ് ഈ വചനത്തില്‍ പറയുന്നത്.


الصفحة التالية
Icon