നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍ നാശമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേടിത്തരുമായിരുന്നില്ല. നിങ്ങള്‍ക്ക് കുഴപ്പം വരുത്താന്‍ ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവര്‍ പരക്കംപായുകയും ചെയ്യുമായിരുന്നു.(17) നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പറയുന്നത് ചെവികൊടുത്ത് കേള്‍ക്കുന്ന ചിലരുണ്ട് താനും. അല്ലാഹു അക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ്‌
____________________
17) കള്ളം പറഞ്ഞും ഏഷണിയുണ്ടാക്കിയും നിങ്ങള്‍ക്കിടയില്‍ ആശയക്കുഴഗ്ഗം സൃഷ്ടിക്കാനും പടയാളികളെ പിന്തിരിപ്പിക്കാനും അവര്‍ പരമാവധി ശ്രമിക്കുമായിരുന്നു എന്നര്‍ത്ഥം.


الصفحة التالية
Icon