ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും(18) (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും(19) മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌
____________________
18) സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും അതില്‍ ഒരു വിഹിതത്തിന് അവകാശമുണ്ട്. സകാത്ത് ഓരോ ധനികനും നേരിട്ട് കൊടുക്കുന്ന രീതിയല്ല; പ്രത്യുത, സകാത്ത് മൊത്തമായി പിരിച്ചെടുത്ത് വ്യവസ്ഥാപിതമായി വിതരണം ചെയ്യുന്ന രീതിയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
19) നാട്ടില്‍നിന്ന് പുറത്തുപോയിട്ട് കൈയില്‍ യാതൊന്നുമില്ലാതെ വിഷമിക്കുന്നവരൊക്കെ ഈ വാക്കിന്റെ പരിധിയില്‍വരും.


الصفحة التالية
Icon