തങ്ങള്‍ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും,(27) നിങ്ങള്‍ക്ക് കാലക്കേടുകള്‍ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്. അവരുടെ മേല്‍ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ
____________________
27) ദാനം ചെയ്യുന്നയാളുടെ മനസ്ഥിതിയാണ് അല്ലാഹു നോക്കുന്നത്. നഷ്ടബോധത്തോടെ വല്ലതും കൊടുക്കുന്നവന് അല്ലാഹുവിങ്കല്‍ ഒരു നേട്ടവും ഉണ്ടാവുകയില്ല. പുണ്യത്തിനും ദൈവപ്രീതിക്കുമുളള മാര്‍ഗമെന്ന നിലയില്‍ നല്‍കുന്നതിനു മാത്രമേ അല്ലാഹുവിങ്കല്‍ വിലയുള്ളൂ.