അല്ലാഹുവിന്‍റെ കല്‍പന കിട്ടുന്നത് വരെ തീരുമാനം മേറ്റീവ്ക്കപ്പെട്ട മറ്റുചിലരുമുണ്ട്.(31) ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
____________________
31) തബൂക്ക് യുദ്ധത്തില്‍ നിന്ന് പിന്മാാറി നിന്നവരെ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുകയാണ് 101,102,106 എന്നീ വചനങ്ങളില്‍. ഒന്ന്, കാപട്യത്തില്‍ മൂടുറച്ചവര്‍. രണ്ട്, കുറ്റം ഏറ്റുപറയുകയും പശ്ചാത്താപം സ്വീകരിക്കപ്പെടുകയും ചെയ്തവര്‍. മൂന്ന്, അല്ലാഹുവിന്റെ കല്‍പന കിട്ടുന്നതുവരെ തീരുമാനം മാറ്റിവെക്കപ്പെട്ടവര്‍.