(നബിയേ,) നീ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്‌. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌.(33) ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു
____________________
33) മദീനയുടെ തെക്കുഭാഗത്തുളള ഖുബാ എന്ന സ്ഥഥലത്താണ് നബി(സ) വന്നിറങ്ങി ഏതാനും ദിവസം താമസിച്ചത്. അവിടെ അന്ന് സ്ഥാപിതമായ പള്ളിയെപ്പറ്റിയാണ് ഇവടെ പരാമര്‍ശിച്ചിട്ടുള്ളത്. മദീനയിലെ അല്‍മസ്ജിദുന്നബവി പിന്നീടാണ് സ്ഥാപിതമായത്.


الصفحة التالية
Icon