ഒരു ജനതയ്ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന് ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല.(36) തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു
____________________
36) മദ്യം നിഷിദ്ധമാക്കിക്കൊണ്ടുളള വിധി വിശുദ്ധ ഖുര്‍ആനിലൂടെ അവതരിപ്പിക്കുന്നതിനു മുമ്പ് അത് കഴിച്ചവനെ ദുര്‍മാര്‍ഗിയായി അല്ലാഹു ഗണിക്കുകയില്ല എന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. ഒരു കാര്യം നിഷിദ്ധമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് അത് ചെയ്തവരുടെയെല്ലാം വിധി ഇതുപോലെ തന്നെ.