തീര്‍ച്ചയായും പ്രവാചകന്‍റെയും, ഞെരുക്കത്തിന്‍റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു-അവരില്‍ നിന്ന് ഒരു വിഭാഗത്തിന്‍റെ(37) ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞു മടങ്ങി. തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു
____________________
37) തബൂക്ക് യുദ്ധരംഗത്തേക്കുള്ള ക്ലേശകരമായ യാത്രയുടെ വിഷയത്തില്‍ കനത്ത പ്രയാസങ്ങള്‍ നിമിത്തം ദൗര്‍ബല്യവും ചാപല്യവും പ്രകടിപ്പിച്ച ദുര്‍ബലമനസ്‌കരായ സത്യവിശ്വാസികളെപ്പറ്റിയാണ് സൂചന. 102-ാം വചനത്തിലും ഇവരെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.


الصفحة التالية
Icon