ജനങ്ങള്‍ നേട്ടത്തിന് ധൃതികൂട്ടുന്നതു പോലെ അവര്‍ക്ക് ദോഷം വരുത്തുന്ന കാര്യത്തില്‍ അല്ലാഹു ധൃതികൂട്ടുകയായിരുന്നുവെങ്കില്‍ അവരുടെ ജീവിതാവധി അവസാനിപ്പിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു.(1) എന്നാല്‍ നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തില്‍ വിഹരിച്ചു കൊള്ളാന്‍ നാം വിടുകയാകുന്നു
____________________
1) ആളുകള്‍ക്ക് ഏത് കാര്യത്തിലും ധൃതിയും അക്ഷമയുമാണ്. നേട്ടങ്ങള്‍ വാരിക്കൂട്ടാനുളള ധൃതിക്കിടയില്‍ അല്ലാഹുവിന്റെ താക്കീതുകള്‍ അവര്‍ അവഗണിച്ചു തളളുന്നു. അവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ അതുപോലെ അല്ലാഹു ധൃതി കാണിച്ചിരുന്നെങ്കില്‍ അവരുടെ കഥ ഉടനെ കഴിഞ്ഞേനെ.


الصفحة التالية
Icon