അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ?(3) അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു
____________________
3) അല്ലാഹുവിങ്കല്‍ ശുപാര്‍ശ നടത്തി കാര്യം സാധിപ്പിച്ചു തരുന്ന വല്ലവരുമുണ്ടെങ്കില്‍ അത് അല്ലാഹു അറിയാതിരിക്കില്ലല്ലോ. ആ ശുപാര്‍ശകരോട് പ്രാര്‍ത്ഥിക്കേണ്ടതുണ്ടെങ്കില്‍ അല്ലാഹു തന്നെ നമുക്കത് അറിയിച്ചു തരുമല്ലോ. പക്ഷെ, ബഹുദൈവാരാധകര്‍ക്ക് ന്യായവും തെളിവുമൊന്നുമല്ല അന്ധമായ അനുകരണമാണ് പ്രമാണം.


الصفحة التالية
Icon