മൂസാപറഞ്ഞു: സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി (ജാലവിദ്യയെന്ന്) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്?(യഥാര്‍ത്ഥത്തില്‍) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല(21)
____________________
21) ജാലവിദ്യ അഥവാ കണ്‍കെട്ട് കൊണ്ട് സ്ഥിരമായി ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയില്ല. അതിന്മേല്‍ ഒരു ആദര്‍ശം സ്ഥാപിക്കാനുമാവില്ല. ദൈവിക ദൃഷ്ടാന്തവുമായി ഏറ്റുമുട്ടി ബലപരീക്ഷയില്‍ വിജയിക്കാന്‍ ഒരു മാന്ത്രികനും കഴിയില്ല.