ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച് വരുന്നവരോട് ചോദിച്ചു നോക്കുക.(27) തീര്‍ച്ചയായും നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്
____________________
27)തൗറാത്ത് പാരായണം ചെയ്തുകൊണ്ടിരിക്കുന്ന യഹൂദരോടും, ഇന്‍ജീല്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളോടും അന്വേഷിച്ചാല്‍ പ്രവാചകത്വത്തെയും ദിവ്യസന്ദേശത്തെയും സംബന്ധിച്ചുളള വിവരങ്ങള്‍ മനസ്സിലാക്കാം.