ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു.(4) നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല
____________________
4) 'അല്ലാഹുവിന്റെ സിംഹാസനം വെളളത്തിന്മേലായിരുന്നു' എന്ന വാക്യത്തിന്റെ പൊരുളിനെപറ്റി ഖണ്ഡിതമായ അറിവൊന്നും തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ നിന്ന് ലഭിക്കുന്നില്ല. അദൃശ്യജ്ഞാനത്തില്‍ നിന്ന് അല്ലാഹു നമുക്ക് അറിയിച്ചു തന്നതിനപ്പുറം പോകാന്‍ നമുക്കാവില്ല. പ്രപഞ്ചോല്പത്തിയെപറ്റിയുളള ആധുനിക നിഗമനങ്ങളുടെ വെളിച്ചത്തില്‍ 'ആദിജല' ത്തെ പറ്റി കൂടുതല്‍ വ്യക്തമായി ഗ്രഹിക്കാനാകുമെന്ന് ആധുനിക മുസ്‌ലിം പണ്ഡിതന്മാരില്‍ ചിലര്‍ പ്രത്യാശിക്കുന്നു.


الصفحة التالية
Icon