ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം.(5) എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു
____________________
5) നിരന്തരം എതിര്‍പ്പുകള്‍ നേരിടുമ്പോള്‍, അസഹ്യമായ പരിഹാസവാക്കുകള്‍ കേള്‍ക്കുമ്പോള്‍ നബി(സ)ക്ക് വിഷമം തോന്നുക സ്വാഭാവികമാണ്. എതിരാളികള്‍ക്ക് ഇഷ്ടപ്പെടാത്ത ചില ഖുര്‍ആന്‍ വാക്യങ്ങള്‍ അവരെ കേള്‍പിക്കാതിരിക്കുന്നതല്ലേ നല്ലതെന്നും ചിലപ്പോള്‍ തോന്നിപ്പോകും. പ്രവാചകന്റെ ചുമതല ദിവ്യസന്ദേശം പുര്‍ണ്ണമായി ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക മാത്രമാണെന്നും, ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനല്ലെന്നും അല്ലാഹു ഉണര്‍ത്തുന്നു.