ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍(6) അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല
____________________
6) ഭൗതികജീവിതത്തിന്റെ ലക്ഷ്യം അനശ്വരമായ പരലോകവിജയമായിരിക്കണം. നശ്വരമായ ഐഹികനേട്ടങ്ങള്‍ മഹനീയമായ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായിരിക്കാന്‍ യോഗ്യമല്ല. ഭൗതികമായ സുഖസൗകര്യങ്ങളൊക്കെ വെടിയണമെന്നല്ല അവയെ ആത്യന്തിക ലക്ഷ്യത്തിലെത്താനുളള ഉപാധികളായി സ്വീകരിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എന്നാല്‍ ഇഹലോകത്തെ തന്നെ ജീവിതലക്ഷ്യമായി സ്വീകരിക്കുന്നവരാണ് മനുഷ്യരില്‍ ഭൂരിഭാഗം. അവര്‍ക്ക് ദുന്‍യാവില്‍ അവര്‍ അഭിലഷിക്കുന്നത് നല്‍കാന്‍ അല്ലാഹു മടിക്കുകയില്ല. പക്ഷെ, പരലോകത്ത് അവര്‍ക്ക് നരകമല്ലാതൊന്നും ഉണ്ടാകുകയില്ല.