ഇവര്‍ ഇതുവരെ (പ്രാര്‍ത്ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും.(30) (നബിയേ,) പറയുക :അല്ലാഹുവിന്റേത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.
____________________
30 ബൈത്തുല്‍ മുഖദ്ദസ് അഥവാ മസ്ജിദുല്‍ അഖ്‌സായിലേക്ക് തിരിഞ്ഞുകൊണ്ട് നമസ്‌കരിക്കാനായിരുന്നു മുസ്‌ലിംകള്‍ ആദ്യകാലത്ത് കല്പിക്കപ്പെട്ടിരുന്നത്. മദീനാ ജീവിതത്തിലെ രണ്ടാമത്തെ വര്‍ഷമാണ് കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുവാന്‍ അല്ലാഹുവിന്റെ കല്പന ലഭിച്ചത്.


الصفحة التالية
Icon