എന്നാല്‍ ഒരാള്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ഖുര്‍ആന്‍) അതിനെ തുടര്‍ന്ന് വരുകയും ചെയ്യുന്നു. അതിന് മുമ്പ് മാതൃകയും കാരുണ്യവുമായിക്കൊണ്ട് മൂസായുടെ ഗ്രന്ഥം വന്നിട്ടുമുണ്ട്‌. (അങ്ങനെയുള്ള ഒരാള്‍ ആ ദുന്‍യാ പ്രേമികളെ പോലെ ഖുര്‍ആന്‍ നിഷേധിക്കുമോ? ഇല്ല.) അത്തരക്കാര്‍ അതില്‍ വിശ്വസിക്കും.(17) വിവിധ സംഘങ്ങളില്‍ നിന്ന് അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാല്‍ നീ അതിനെപ്പറ്റി സംശയത്തിലാവരുത്‌. തീര്‍ച്ചയായും അത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നില്ല
____________________
7) ഈ ആയത്തിലെ 'യത്‌ലൂ' എന്ന വാക്കിന് 'തുടര്‍ന്നു വരുന്നു' എന്നും, 'വായിച്ചു കേള്‍പിക്കുന്നു' എന്നും അര്‍ത്ഥമാകാവുന്നതാണ്. 'ബയ്യിനത്ത്' (തെളിവ്) എന്നതു കൊണ്ടുളള ഉദ്ദേശ്യം ബുദ്ധിപരമായ തെളിവും വേദപ്രമാണവും ആകാവുന്നതാണ്. ഈ വചനം ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ നിന്ന് ഖുര്‍ആനില്‍ വിശ്വസിച്ചവരെപറ്റി ആയിരിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. ഇന്‍ജീലി (സുവിശേഷം) നെയാണല്ലോ അവര്‍ അവലംബിച്ചിരുന്നത്. അതിന്റെ മൂലം ദൈവികമാണെന്നതിന് സാക്ഷ്യം വഹിക്കുന്ന ഖുര്‍ആന്‍ അതിനെ തുടര്‍ന്നു വരുന്നു. അതിന്റെ മുമ്പ് വന്ന മൂസാ(അ)യുടെ വേദഗ്രന്ഥമായ തൗറാത്തും അവരുടെ പക്കലുണ്ട്. അതുകൊണ്ട് സംശയരഹിതമായി അവര്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നു.


الصفحة التالية
Icon