എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ.(31) നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌
____________________
31) സ്വര്‍ഗ്ഗ പ്രവേശത്തിന് മുമ്പായി നരകശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെടുന്ന ചിലരുണ്ടാകുമെന്ന് പറഞ്ഞുവല്ലോ. അവരെപറ്റിയായിരിക്കാം ഈ വാക്ക്. 'നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ' എന്ന വാക്കിന് വേറെയും വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.


الصفحة التالية
Icon