പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക.(32) തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്‌
____________________
32) അഞ്ചുനേരത്തെ നമസ്‌കാരങ്ങളുടെ കണിശമായ സമയനിര്‍ണ്ണയമല്ല. ദിനരാത്രങ്ങളില്‍ മുറ തെറ്റാതെ പ്രാര്‍ത്ഥന നടത്താനുളള ഉല്‍ബോധനമാണ് ഈ വചനത്തില്‍ അടങ്ങിയിട്ടുളളത്. പലരുടെയും വീക്ഷണത്തില്‍ പകലിന്റെ ഒരറ്റത്തെ നമസ്‌കാരം സുബ്ഹും, മറ്റേ അറ്റത്തെത് അസറുമാണ്. മദ്ധ്യാഹ്നത്തിന് ശേഷമുളളവ എന്ന നിലയില്‍ ചിലര്‍ ദ്വുഹ്‌റിനെയും അസറിനെയും ചേര്‍ത്താണ് പറഞ്ഞിട്ടുളളത്. 'സുലഫ്' എന്ന പദത്തിന് (പകലിനോട്) അടുത്ത യാമങ്ങള്‍ എന്നാണ് അര്‍ത്ഥം. മഗ്‌രിബും ഇശാഉമാണ് ഈ സമയത്തെ നമസ്‌കാരങ്ങള്‍. സുബ്ഹ് നമസ്‌കാരവും 'സുലഫി'ന്റെ പരിധിയില്‍ ആകാനിടയുണ്ട്. ത്വറഫ് എന്ന പദത്തിന് അറ്റമെന്നും ഭാഗമെന്നും അര്‍ത്ഥമുണ്ട്.


الصفحة التالية
Icon