അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള്‍ ആളെ അയക്കുകയും അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു.(11) അവരില്‍ ഓരോരുത്തര്‍ക്കും (പഴങ്ങള്‍ മുറിക്കാന്‍) അവള്‍ ഓരോ കത്തി കൊടുത്തു. (യൂസുഫിനോട്‌) അവള്‍ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ അവര്‍ തന്നെ അറുത്ത് പോകുകയും ചെയ്തു.(12) അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക് തന്നെയാണ്‌
____________________
11) 'മുത്തകഅ്' എന്ന പദത്തിന് ഭാഷാര്‍ത്ഥം ചാരിയിരിക്കാവുന്ന ഇരിപ്പിടം എന്നാണ്. ചില വ്യാഖ്യാതാക്കള്‍ 'സദ്യ' എന്നാണ് അര്‍ത്ഥം കല്പിച്ചിട്ടുളളത്. 12) അവര്‍ പഴങ്ങള്‍ മുറിച്ചു തിന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രഭ്വി യൂസുഫി(അ)നെ വിളിച്ചത്. യൂസുഫി(അ)ന്റെ സൗന്ദര്യം കണ്ട് കണ്ണഞ്ചിപ്പോയ സ്ത്രീകളുടെ കൈകള്‍ക്ക് അബദ്ധത്തില്‍ മുറിവേല്ക്കുകയാണുണ്ടായത്.


الصفحة التالية
Icon