ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും.(14) എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു(15)
____________________
14) അവന്‍ ജയിലില്‍ നിന്ന് മുക്തനായിട്ട് യജമാനന് മദ്യം വിളമ്പുന്ന ജോലിയില്‍ നിയമിക്കപ്പെടും എന്നര്‍ത്ഥം. 15) അല്ലാഹു തീരുമാനിച്ച കാര്യം അവന്‍ അറിയിച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ യൂസുഫ് നബി(അ) വിശ്വദീകരിച്ചു കൊടുക്കുന്നു.