അദ്ദേഹം (യൂസുഫ്) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും(17)
____________________
17) ക്ഷേമകാലത്തെ വിളവെടുപ്പില്‍ അത്യാവശ്യം കഴിച്ച് ബാക്കി മുഴുവന്‍ സൂക്ഷിച്ചുവെച്ചിട്ട് അതുപയോഗിച്ച് ക്ഷാമകാലം തരണം ചെയ്യുന്നതിന് വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു അടിയന്തരമായി വേണ്ടിയിരുന്നത്. അതിന്റെ ചുമതല തന്നെ ഏല്പിക്കാനാണ് യൂസുഫ് നബി രാജാവിനോട് ആവശ്യപ്പെട്ടത്.