അവരുടെ പിതാവ് അവരോട് കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം.(23) നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്‌. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല
____________________
23) മനുഷ്യര്‍ എന്തൊക്കെ മുന്‍കരുതലെടുത്താലും അല്ലാഹു വിധിച്ചതൊക്കെ സംഭവിക്കുക തന്നെ ചെയ്യും. എന്നാല്‍ മനുഷ്യരുടെ കഴിവില്‍പ്പെട്ട ശ്രദ്ധയും ജാഗ്രതയും അവര്‍ പുലര്‍ത്തുക തന്നെ വേണം. അവരുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് അവര്‍ ഉത്തരവാദിത്വം വഹിക്കുകയും വേണം. മക്കളെ ഈജിപ്തിലേക്ക് അയക്കുന്ന സമയത്ത് യഅ്ഖുബ് നബിയുടെ മനസ്സില്‍ എന്തോ കാര്യത്തെപ്പറ്റി ഉത്കണ്ഠയുണ്ടായിരുന്നു. അതിന്റെ പേരിലാണ് അദ്ദേഹം അവരോട് വ്യത്യസ്ത കവാടങ്ങളിലൂടെ കടക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്തിനെപറ്റിയായിരുന്നു അദ്ദേഹത്തിന്റെ ഉത്കണ്ഠയെന്ന് ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ വ്യക്തമല്ല.


الصفحة التالية
Icon